സ​ർ​ക്കാ​ർ ഓ​ണ​ച്ച​ന്ത​ക​ളി​ൽ ക്ഷാ​മം; പൊ​തു​വി​പ​ണി​യി​ൽ തി​ര​ക്ക്
Tuesday, September 10, 2019 12:46 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഓ​ണ​ക്കാ​ലത്ത് പൊ​തു​വി​പ​ണി​യി​ലു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ സ​ർ​ക്കാ​ർ ഒാ​ണ​ച്ച​ന്ത​ക​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്കി​ല്ല. പൊ​തു​വി​പ​ണി​യെ​യാ​ണ് ഇ​ത്ത​വ​ണ​യും ഒാ​ണം ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.
സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​ക​ളി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ആ​ളു​ക​ൾ​ക്ക് കി​ട്ടാ​ത്ത അ​വ​സ്ഥ‍​യാ​ണ്. മാ​സാ​ദ്യം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്ക് പ​ല​തും കി​ട്ടി​യി​ല്ല. അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ, പ​ച്ച​രി, മു​ള​ക്, ജ​യ അ​രി, തു​ട​ങ്ങി​യ​വ​യാ​ണ് സ്റ്റോ​റു​ക​ളി​ൽ പ​ല​പ്പോ​ഴും ലഭിക്കാതെ വ​രു​ന്ന​ത്.
ഓ​ണ​മ​ടു​ത്തി​ട്ടും അ​ര​ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ റേ​ഷ​ൻ കാ​ർ​ഡ് പ്ര​കാ​രം കി​ട്ടാ​ത്ത​വ​ർ ഒ​ട്ടേ​റെ​യാ​ണ്. ജ​യ അ​രി​യു​ടെ വി​ല്പ​ന​യും മു​ട​ങ്ങി. വ​ൻ​പ​യ​റി​ന്‍റെ സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തു.
സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യി​ലെ പ​ച്ച​ക്ക​റി വി​ല്പ​ന കു​റ​വാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് ഇ​താ​ദ്യ​മാ​യി പ​ച്ച​ക്ക​റി വി​ല്പ​ന ലാ​ഭം മാ​ർ​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ലെ ചെ​റി​യ ഷെ​ഡി​ലേ​ക്ക് ഒ​തു​ക്കി. ഇ​തു​മൂ​ലം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്ക് പോ​ലും വി​ല്ക്കാ​ൻ തി​ക​യാ​ത്ത വി​ധ​മാ​ണ് ഓ​രോ ദി​വ​സ​വും പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി വി​ല പൊ​തു​മാ​ർ​ക്ക​റ്റി​ലേ​തി​നേ​ക്കാ​ൾ അ​ല്പം കു​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ങ്ങാ​ൻ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്.
വാ​ഹ​നം പോ​യാ​ൽ റോ​ഡി​ലെ കു​ഴി​യി​ൽ നി​ന്ന് വെ​ള്ളം തെ​റി​ച്ച് വീ​ഴു​ന്നി​ട​ത്താ​ണ് സ​ർ​ക്കാ​രി​ന്‍റെ ഓ​ണച്ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. ഇ​തു വാ​ങ്ങാ​നെ​ത്തു​വ​രെ വ​ല​യ്ക്കു​ന്നു. പാ​വ​യ്ക്ക, അ​ച്ചി​ങ്ങ, കാ​ര​റ്റ്, സ​വാ​ള, ചെ​റി​യ ഉ​ള്ളി, ഏ​ത്ത​ക്കാ​യ തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല​ക്കു​റ​വി​ല്ല. പൊ​തു​മാ​ർ ക്ക​റ്റി​ൽ 60 രൂ​പ​യ്ക്ക് നാ​ട​ൻ ഏ​ത്ത​ക്കാ​യ, പ​ഴം എ​ന്നി​വ കി​ട്ടു​മ്പോ ൾ 49 ​രൂ​പ​ക്ക് സ​പ്ലൈ​കോ​യി​ൽ കി​ട്ടു​ന്ന ഏ​ത്ത​ക്കാ​യ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.