കൂത്താട്ടുകുളത്തു പ​ട്ടാ​പ്പ​ക​ൽ വ്യാപാരസ്ഥാപനത്തിൽ മോ​ഷ​ണം
Tuesday, September 10, 2019 12:48 AM IST
കൂ​ത്താ​ട്ടു​കു​ളം: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം. ഗ​വ. ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​ള്ള മെ​ഡി​കെ​യ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.20ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ഷ്ടാ​വ് ക​ട​യി​ലെ​ത്തി പ​രി​ച​യ​ഭാ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യോ​ട് ഉ​ട​മ​യെ​ക്കു​റി​ച്ച് തി​ര​ക്കു​ക​യും പ​രി​ച​യ​ഭാ​വ​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു.
ഇ​തി​നി​ടെ ക​ട​യി​ലെ പ​ണ​പ്പെ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 10,500 രൂ​പ ജീ​വ​ന​ക്കാ​രി​ക്ക് സം​ശ​യ​ത്തി​ന് ഇ​ട​ന​ൽ​കാ​തെ കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​യു​ട​മ വ​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്‍റെ​തെ​ന്നു ക​രു​തു​ന്ന ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.