കുഴി വലുതായി റോ​ഡി​ന​ടി​യി​ലെ കു​ടി​വെ​ള്ളവി​ത​ര​ണ പൈ​പ്പ് പു​റ​ത്ത്
Tuesday, September 10, 2019 12:48 AM IST
ആ​ലു​വ: ആലുവ-കളമശേരി പൈ​പ്പ് ലൈ​ൻ റോ​ഡിലെ കു​ഴി വ​ലു​താ​യി കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പു​റ​ത്ത് കാ​ണു​ന്ന രീ​തി​യിൽ അപകടാവസ്ഥയിൽ. താ​യി​ക്കാ​ട്ടു​ക​ര വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് വ​ലി​യ കു​ടി​വെ​ള്ള പൈ​പ്പ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്.
ടി​പ്പ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഈ ​പൈ​പ്പി​ന് മു​ക​ളി​ലൂ​ടെ​ ക​യ​റിയിറ​ങ്ങിയാ ണ് പോ​കു​ന്ന​ത്. ഏ​തുനി​മി​ഷ​വും പൈ​പ്പ് പൊ​ട്ടാ​വു​ന്ന നി​ല​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. താ​യി​ക്കാ​ട്ടു​ക​ര പൈ​പ്പ് ലൈ​ൻ-കാ​ർ​മ്മ​ൽ റോ​ഡി​ന് കു​റു​കെ​യാ​ണ് പൈ​പ്പ് വെ​ളി​യി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​ത്.
ഇ​വി​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി സ്‌​ഥാ​പി​ച്ചി​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കാ​തി​രി​ക്കാ​നു​ള്ള ക്രോ​സ് ബാ​ർചിലർ അ​ഴി​ച്ചുമാ​റ്റി​യി​രു​ന്നു. ഇ​താ​ണ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​നും പൈ​പ്പു​ക​ൾ പു​റ​ത്തേ​ക്ക് കാ​ണ​പ്പെ​ടാ​നും ഇ​ട​യാ​ക്കി​യ​ത്.
ഈ ​അ​വ​സ്‌​ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ലി​യ പൈ​പ്പാ​യ​തി​നാ​ൽ നേ​രി​യ പൊ​ട്ട​ലു​ണ്ടാ​യാ​ൽ പോ​ലും ഈ പ്രദേശത്താ കമാനമുള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പറഞ്ഞു.