വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി
Tuesday, September 10, 2019 12:49 AM IST
ആ​ലു​വ: പൊ​യ്ക്കാ​ട്ടു​ശേ​രി പെ​രു​മ്പി​ള്ളി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തൂ​റ്റ് മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണയ ക്യാ​മ്പ് ന​ട​ത്തി. പു​ളി​യ​നം എ​ൻഎ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ജീ​വി​ത​ശൈ​ലി ആ​രോ​ഗ്യ കാ​ർ​ഡ് വി​ത​ര​ണ​ം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന രാ​ജ​ൻ നി​ർ​വഹി​ച്ചു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ദി​ലീ​പ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗം ഇ.​എ​സ്.​ നാ​രാ​യ​ണ​ൻ , മു​ത്തൂ​റ്റ് സ്നേ​ഹാ​ശ്ര​യ കോ​ ഓർ​ഡി​നേ​റ്റ​ർ ബി​നീ​ഷ്, പെ​രു​മ്പി​ള്ളി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.