"വാ​ടാ​ത്ത പൂ​ക്ക​ള'​മൊ​രു​ക്കി ജാ​ൻ​സി
Tuesday, September 10, 2019 12:49 AM IST
അ​ങ്ക​മാ​ലി: പ​ക​ൽ​വീ​ട്ടി​ലെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി "വാ​ടാ​ത്ത പൂ​ക്ക​ള'​മൊ​രു​ക്കി ഡി​സൈ​ന​റു​ടെ നന്മമ​ന​സ്. അ​ങ്ക​മാ​ലി സൗ​ത്ത് ന​സ്ര​ത്ത് ന​ഗ​റി​ൽ സി​എ​സ്എ​ൻ സ​ന്യാ​സി​നി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​വീ​ട് എ​ന്നു പേ​രി​ട്ട പ​ക​ൽ​വീ​ട്ടി​ലാ​ണു സ​മീ​പ​വാ​സി കൂ​ടി​യാ​യ ജാ​ൻ​സി "വാ​ടാ​ത്ത പൂ​ക്ക​ള'മൊ​രു​ക്കി​യ​ത്.
പ​തി​നെ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി വ​സ്ത്ര​ങ്ങ​ളു​ടെ ഡി​സൈ​നിം​ഗ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​മാ​ലി ച​ക്കാം​കു​ന്നേ​ൽ ടോ​മി​യു​ടെ ഭാ​ര്യ ജാ​ൻ​സി, ത​യ്യ​ൽ ജോ​ലി​ക​ളി​ൽ മി​ച്ചം വ​രു​ന്ന തു​ണി​ക്ക​ഷ​ണ​ങ്ങ​ൾ കൊ​ണ്ടാ​ണു പൂ​ക്ക​ളമൊ​രു​ക്കി​യ​ത്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളി​ലും സ​ങ്ക​ട​ങ്ങ​ളി​ലും ത​ള​രാ​ത്ത മ​ന​സു രൂ​പ​പ്പെ​ടു​ത്തി പ്ര​ത്യാ​ശ പ​ക​രു​ക​യെ​ന്ന സ​ന്ദേ​ശ​മാ​ണു പൂ​ക്ക​ള​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്നു ജാ​ൻ​സി പ​റ​യു​ന്നു.
ഗു​ഡ്നെ​സ് ടി​വി​യി​ൽ അ​വ​താ​ര​ക കൂ​ടി​യാ​യ മ​ക​ൾ ജെ​ൽ​സി​സ് റോ​സി​നൊ​പ്പ​മാ​ണു ജാ​ൻ​സി പൂ​ക്ക​ളം നി​ർ​മി​ച്ച​ത്. സ്നേ​ഹ​വീ​ട്ടി​ലെ സി​സ്റ്റ​ർ മാ​രി​സും മ​റ്റു​ള്ള​വ​രും പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ഇ​ടു​ക്കി ക​ട​നാ​ട് വ​ള്ളോം​പു​ര​യി​ടം ജോ​സ​ഫി​ന്‍റെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​ളാ​യ ജാ​ൻ​സി, നേ​ര​ത്തെ തോ​പ്രാം​കു​ടി​യി​ൽ സ്വ​ന്ത​മാ​യി ബൗ​ട്ടി​ക് ന​ട​ത്തി​യി​രു​ന്നു.
തോ​പ്രാം​കു​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ്, ഇ​ട​വ​ക കു​ടും​ബ​യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ടു​ക്കി രൂ​പ​ത മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ്, രൂ​പ​ത ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ ക​ലൂ​രി​ലു​ള്ള ഡി​സൈ​ൻ സ്ഥാ​പ​ന​ത്തി​ൽ ഡി​സൈ​ന​റാ​ണ്.