എൻഎസ്എസ് യൂണിറ്റ് ഓ​ണ​സ​മ്മാ​നം ന​ൽ​കി
Tuesday, September 10, 2019 12:49 AM IST
മ​ഞ്ഞ​പ്ര: പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച മ​ഞ്ഞ​പ്ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ​പ്പെ​ട്ട 56 കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഓ​ണ​സ​മ്മാ​നം.
അ​രി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വീ​ട്ടു​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മാ​ണ് ന​ൽ​കി​യ​ത്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ.​ അ​നു​മോ​ൾ, മ​ഞ്ജു വി. കു​മാ​ർ എ​ന്നി​വ​ർ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം അ​ൽ​ഫോ​ൻ​സ ഷാ​ജ​ൻ, രാ​ജു അ​ന്പാ​ട്ട്, ഐ.​പി.​ ജേ​ക്ക​ബ്, ടി.​സി.​ ഷാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.