ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Wednesday, September 11, 2019 12:41 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ സാ​ന്ത്വ​നം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. കി​റ്റു വി​ത​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം എ​ന്‍റെ നാ​ട് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി ഷി​ബു നി​ർ​വ​ഹി​ച്ചു. ഹൈ​പ്പ​വ​ർ ക​മ്മി​റ്റി​യം​ഗം സി.​കെ. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​പി.​കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് കു​ര്യ​യ്‌​പ്, പാ​ലീ​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ജോ​ഷി പൊ​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 600ഓ​ളം കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. എ​ന്‍റെ നാ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലീ​യേ​റ്റി​വ് കെ​യ​ർ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ൻ​ഷ​നും ന​ൽ​കി​വ​രു​ന്നു​ണ്ട്.