ജ​ന​പ്രി​യ​മാ​യി പി​റ​വ​ത്തെ ലേ​ലം മാ​ർ​ക്ക​റ്റ് ഓ​ണ​വി​പ​ണി
Wednesday, September 11, 2019 12:43 AM IST
പി​റ​വം: പി​റ​വ​ത്തെ ക​ർ​ഷ​ക​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റി​ഗ് ആ​ൻ​ഡ് പ്രോ​സ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​ങ്ങി​യ ഓ​ണം വി​പ​ണി ജ​ന​പ്രി​യ​മാ​യി.
ടൗ​ണി​ലെ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ന്ന വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് നി​ർ​വഹി​ച്ചു. ക​ർ​ഷ​ക​ർ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച വ​ഴ​ക്കു​ല, ചേ​ന, മ​ത്ത​ങ്ങ, വെ​ള്ള​രി, കു​ന്പ​ള​ങ്ങ, പാ​വ​യ്ക്ക, പ​ട​വ​ലം, കാ​ന്താ​രി​മു​ള​ക്, ക​റി നാ​ര​ങ്ങ, ഇ​ഞ്ചി, വെ​ള്ള​രി​ക്ക, വാ​ള​ൻ​പു​ളി, കു​ടം പു​ളി, വാ​ഴ​ച്ചു​ണ്ട്, മ​ര​ച്ചീ​നി, കോ​ഴി മു​ട്ട, ക​രി​ങ്കോ​ഴി മു​ട്ട തു​ട​ങ്ങി തി​രു​വോ​ണ സ​ദ്യ​ക്കു​ള്ള വാ​ഴ​യി​ല വ​രെ ഓ​ണ വി​പ​ണി​യി​ൽ ലേ​ല​ത്തി​നെ​ത്തി​യി​രു​ന്നു.
സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​യു.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​ജി.​പ്ര​കാ​ശ്, ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, സോ​മ​ൻ വ​ല്ല​യി​ൽ, കൃ​ഷി വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബാ​ബു ജോ​ണ്‍, ജോ​ർ​ജ് ആ​ന​ക്കോ​ട്ടി​ൽ, ഇ.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി , എം.​ഒ.​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.