ബ​സ് ജീ​പ്പി​ലും വൈ​ദ്യു​തി പോ​സ്റ്റി​ലും ഇ​ടി​ച്ചു​ക​യ​റി; ന​വ​വ​ര​നു​ൾ​പ്പെ​ടെ ഏഴു പേ​ർ​ക്കു പ​രി​ക്ക്
Wednesday, September 11, 2019 12:43 AM IST
കൊ​ച്ചി: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ലും വൈ​ദ്യു​തി പോ​സ്റ്റി​ലും ഇ​ടി​ച്ച​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​വ​വ​ര​ന​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേറ്റു.
ബ​സ് ഡ്രൈ​വ​ർ ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി ജോ​വി​ൻ ജോ​ർ​ജ് അ​ട​ക്കം പ​രി​ക്കേ​റ്റ ബ​സ് യാ​ത്രി​ക​രാ​യ അ​ഞ്ചു​പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന വ​ടു​ത​ല സ്വ​ദേ​ശി​യാ​യ ന​വ​വ​ര​നെ​യ​ട​ക്കം ര​ണ്ടു​പേ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.55 ഓ​ടെ നഗരത്തിൽ സെ​മി​ത്തേ​രി​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ചി​റ്റൂ​ർ-​മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക്വീ​ൻ​മേ​രി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ പി​ന്നീ​ട് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ലേ​ക്കാ​ണ് ബ​സ് ആ​ദ്യം ഇ​ടി​ച്ചു​ക​യ​റി​യ​ത്. പി​ന്നീ​ട് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ലാ​യി​രു​ന്നു ന​വ​വ​ര​നു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.
അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​ണ്ട​ക്ട​റെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും വെ​റു​തെ വീ​ട്ടി​ലി​രു​ന്ന ത​ന്നെ വി​ളി​ച്ച് ബ​സി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.