പ​ന്ത​യ്ക്ക​ൽ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, September 21, 2019 1:22 AM IST
അ​ങ്ക​മാ​ലി: പ​ന്ത​യ്ക്ക​ൽ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ 28, 29 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഉൗ​ട്ടു നേ​ർ​ച്ച ന​ട​ക്കും. ഫാ. ​പോ​ൾ കൈ ​തോ​ട്ടു​ങ്ങ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വെ​ള്ളി​യാ​ഴ്ച തി​രു​നാ​ളി​ന് കൊ​ടി​യേ​റും.
വൈ​കി​ട്ട് അ​ഞ്ച​ര​ക്കു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​തോ​മ​സ് പെ​രു​മാ​യ​ൻ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഫാ. ​ബെ​ന്നി മാ​രാം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.28​ന് രാ​വി​ലെ ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജെ​യിം​സ് അ​തി​യു​ന്ത​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 29ന് ​രാ​വി​ലെ പ​ത്തി​നു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​രു​ണ്‍ കൊ​ച്ചെ​ക്കാ​ട​ൻ നേ​തൃ​ത്യം ന​ൽ​കും.​ഫാ. തോ​മ​സ് മ​ണ്ടി വ​ച​നം പ​ങ്കു​വെ​യ്ക്കും. 27ന് ​വൈ​കി​ട്ട് 7.30 ന് ​മു​വാ​റ്റു​പു​ഴ ഏ​യ്ഞ്ച​ൽ വോ​യ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ടോ​ളി അ​റി​യി​ച്ചു.