ചൂർണിക്കരയിൽ നാളെ അവിശ്വാസ പ്രമേയ ചർച്ച
Monday, October 14, 2019 1:03 AM IST
ആ​ലു​വ: ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി യു​ഡി​എ​ഫ് കൈയാ​ളു​ന്ന ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത്ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം നാ​ളെ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്നു. അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ മു​ന്ന​ണി​യി​ലേ​ക്ക് പി​ണ​ക്കം മാ​റി​വ​ന്ന എ​ൻ സി​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ദ​യ​കു​മാ​ർ സി​പി​എം ആ​ലു​വ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​താ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് വീ​ണ്ടും ഇ​ട​യാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഉ​ള്ള​തി​നാ​ലാ​ണ് സി​പി​എം പു​തി​യാ​ളെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചി​രു​ന്ന ര​ണ്ടു കൗ​ൺ​സി​ല​ർ​മാ​ർ മ​റു​ക​ണ്ടം ചാ​ടി​യ​ത് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​താ​ക്കി. 11- 7 എ​ന്ന ക​ക്ഷി​നി​ല 9 -9 എ​ന്നാ​വു​ക​യും ന​റു​ക്കെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ ഭാ​ഗ്യം പി​ന്തു​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ട​ത് മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​യാ​യ എ​ൻ​സി​പി, സ്വ​ത​ന്ത്ര​ൻ എ​ന്നി​വ​രാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണം അ​ട്ടി​മ​റി​ച്ച​ത്. മു​ന്ന​ണി​യി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ അ​ധ്യ​ക്ഷ കു​പ്പാ​യം ത​യ്പ്പി​ച്ച് വ​ച്ച​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. കോ​ൺ​ഗ്ര​സു​കാ​ര​നാ​യ പി.​കെ. യൂ​സ​ഫി​ന് പാ​ർ​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ച​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. പു​തി​യ അ​ധ്യ​ക്ഷ​നും പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന സി​പി​എം പ്ര​തീ​ക്ഷ​യാ​ണ് അ​സ്ഥാ​ന​ത്താ​യ​ത്.
യൂ​സ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​വും കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന്‍റെ വാ​ശി മു​ന്ന​ണി​ക​ൾ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നി​ടെ സം​ഘ​ർ​ഷം ന​ട​ന്ന​ത്. ഉ​ദ​യ​ന് പി​ൻ​ഗാ​മി​യാ​യി പ്ര​സി​ഡ​ന്‍റാ​കാ​ൻ മ​ത്സ​രി​ച്ച് തോ​റ്റ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യ കെ.​എ. ഹാ​രി​സും യൂ​സ​ഫും ത​മ്മി​ലാ​ണ് പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ന്ന​ത്.
18 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് -10, യു​ഡി​എ​ഫ് -ആ​റ്, റി​ബ​ലു​ക​ൾ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. എ​ൽ​ഡി​എ​ഫി​ലെ എ​ൻ​സി​പി​യും ഒ​രു റി​ബ​ലു​മാ​ണ് നി​ല​വി​ൽ യു​ഡി​എ​ഫ് പ​ക്ഷ​ത്തു​ള്ള​ത്.