വൈപ്പിനും മട്ടാഞ്ചേരിയും വെള്ളക്കെട്ടിൽ! നാ​യ​ര​ന്പ​ല​ത്തും ഞാ​റ​ക്ക​ലിലും ക്യാ​ന്പു​ക​ൾ
Monday, October 21, 2019 11:47 PM IST
വൈ​പ്പി​ൻ: വൈ​പ്പി​ൻ ക​ര​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂറുകണക്കിനു വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​ന്പ​ലം, ഞാ​റ​ക്ക​ൽ, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ കു​ഴു​പ്പി​ള്ളി മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​നു മു​ന്നി​ലും ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്നി​ലും ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ ഇ​വി​ടെ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ൾ പ​ല​തും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു.

വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ, നാ​യ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. നാ​യ​ര​ന്പ​ലം ദേ​വി വി​ലാ​സം സ്കൂ​ളി​ലും ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 250ൽ ​പ​രം കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്.

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ വ​ള​പ്പ് പ​ടി​ഞ്ഞാ​റ് ആ​ർ​എം​പി തോ​ടി​ന്‍റെ പ​രി​സ​ര​ത്തു​ള്ള 150 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ മാ​ലി​പ്പു​റം സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ ക്യാ​ന്പ് തു​റ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക്യാ​ന്പി​ലേ​ക്ക് പോ​കാ​തെ ജ​നം പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ ക്യാ​ന്പ് തു​റ​ന്നി​ല്ല. മാ​ലി​പ്പു​റം ബ​ന്ദ​ർ ക​നാ​ൽ മു​ത​ൽ ഫോ​ർ​ട്ട് വൈ​പ്പി​ൻ വ​രെ​യു​ള്ള അ​ഞ്ചു കി​ലോ മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ആ​ർ​എം​പി തോ​ട് ആ​ഴം കൂ​ട്ടി അ​ന​ധി​കൃ​ത ക​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യാ​ൽ മാ​ത്ര​മെ ഈ​മേ​ഖ​ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക്ക് പ​രി​ഹാ​ര​മാ​കു​വെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ർ പ​റ​യു​ന്ന​ത്. ഉ​ച്ച​യോ​ടെ കു​റെ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.