ആലുവ സെമിനാരിപ്പടിയിൽ നടുറോഡിൽ പൊളിച്ചിട്ട കാന പുനഃസ്ഥാപിച്ചില്ല
Sunday, November 3, 2019 1:04 AM IST
ആ​ലു​വ: വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ ന​ടു​റോ​ഡി​ൽ കാ​ന​ക​ൾ പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും പു​ന​ഃസ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ല്ല. ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ സെ​മി​നാ​രി​പ്പ​ടി ഭാ​ഗ​ത്ത് നി​ന്ന് ക​നാ​ൽ റോ​ഡ് ആ​രം​ഭി​ക്കു​ന്നി​ട​ത്താ​ണ് കാ​ന​ക​ൾ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്ന്, 26 വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​ണ് കാ​ന പൊ​ളി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​നാ​ൽ റോ​ഡി​ൽ നി​ന്നു​ള്ള കാ​ന പ​റ​വൂ​ർ റോ​ഡി​ലെ കാ​ന​യി​ൽ സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് പൊ​ളി​ച്ച​ത്. ഇ​തു കാ​ര​ണം റോ​ഡി​ന് ന​ടു​വി​ൽ വ​ലി​യ കു​ഴി​യാ​ണ്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ന​ക​ളി​ൽ വെ​ള്ളം കൃ​ത്യ​മാ​യി ഒ​ഴു​കു​ന്നി​ല്ല.

അ​ശാ​സ്ത്രീ​യ​മാ​യ കാ​ന നി​ർ​മാ​ണ​വും മാ​ലി​ന്യ​ങ്ങ​ളും കേ​ബി​ളു​ക​ളും കൈ​യേ​ങ്ങ​ളു​മാ​ണ് ഇ​തി​ന് കാ​ര​ണം. അ​തി​നാ​ൽ ത​ന്നെ ഇ​തെ​ല്ലാം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ലേ നീ​രൊ​ഴു​ക്ക് കാ​ര്യ​ക്ഷ​മ​മാ​കൂ​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഓ​സ്‌​റ്റ് മാ​സ​ത്തി​ൽ പൊ​ളി​ച്ച കാ​ന പു​ന​ർ​നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും പ​ര​സ്പ​രം കൈ​ക​ഴു​കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
എ​ന്നാ​ൽ ഇ​വി​ടെ കാ​ന ഉ​യ​ർ​ത്തി​പ​ണി​യാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​റോം മൈ​ക്കി​ൾ പ​റ​ഞ്ഞു.