പി​റ​വ​ത്ത് വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, November 18, 2019 1:32 AM IST
പി​റ​വം: പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. 500 ലി​റ്റ​റി​ന്‍റെ ടാ​ങ്കു​ക​ൾ 50 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ടാ​ങ്കു​ക​ൾ ന​ൽ​കി​യ​ത്. പ​ദ്ധ​തി​ക്കാ​യി ര​ണ്ട് ല​ക്ഷം രൂ​പ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന​മ്മ ഡോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.