കാറുകൾ കൂട്ടിയിടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Monday, November 18, 2019 1:33 AM IST
വാ​ഴ​ക്കു​ളം: വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​മാ​യി മറ്റൊരു കാർ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ വാ​ഴ​ക്കു​ളം ടൗ​ണി​ൽ ഇ​ൻ​ഫാം ക​ർ​ഷ​ക​ന്‍റെ ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​ല​യി​ൽ ബേ​ക്ക​റി ഉ​ട​മ സു​മേ​ഷി​ന്‍റെ കാ​റി​ലാ​ണ് ഇ​തു​വ​ഴി വ​ന്ന മ​റ്റൊ​രു കാ​ർ ഇ​ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പെ​രു​ന്പാ​വൂ​ർ​നി​ന്ന് തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റി​ലെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഇ​ടി​യേ​റ്റ കാ​ർ വ​ഴി​യ​രി​കി​ലെ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലും ഉ​ച്ച സ​മ​യ​മാ​യി​രു​ന്ന​തി​നാ​ലും ന​ട​പ്പാ​ത​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​ത് ദു​ര​മൊ​ഴി​വാ​ക്കി.