വ്യാ​പാ​രി വ്യ​വ​സാ​യി മേ​ഖ​ലാ സ​മ്മേ​ള​നം 26 മു​ത​ൽ
Saturday, January 25, 2020 1:24 AM IST
തൃ​പ്പൂ​ണി​ത്തു​റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം 26 മു​ത​ൽ 28 വ​രെ തീ​യ​തി​ക​ളി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ല്‍ ന​ട​ക്കും. 26ന് ​ഉച്ചകഴിഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ. റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
28ന് ​വൈ​കി​ട്ട് മൂ​ന്നി​ന് കൂ​ത്ത​മ്പ​ല​ത്തി​ല്‍ പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര മു​ഖ്യാ​തി​ഥി​യാ​കും. പൊ​തു സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​രി​ങ്ങാ​ച്ചി​റ​യി​ല്‍​നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ലേ​ക്ക് 5000 ഓ​ളം വ്യാ​പാ​രി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യും ന​ട​ക്കും.