ന​ഗ​ര​സ​ഭ​യ്ക്കു ശി​വ​രാ​ത്രി സ​മ്മാ​ന​മാ​യി മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ പ​ദ്ധ​തി
Saturday, February 22, 2020 12:39 AM IST
ആ​ലു​വ: ന​ഗ​ര​സ​ഭ​യ്ക്ക് ശി​വ​രാ​ത്രി സ​മ്മാ​ന​മാ​യി മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. വാ​യ്പ സം​ബ​ന്ധ​മാ​യ ചു​വ​പ്പു​നാ​ട​ക​ളെത്തുട​ർ​ന്ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി ആ​റു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.
ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റി​ന് മു​നി​സി​പ്പ​ൽ പാ​ർ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ' കേ​ര​ള അ​ർ​ബ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫൈ​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ (കെ​യു​ആ​ർ​ഡി​എ​ഫ്സി) നി​ന്നും അ​ഞ്ച് കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കു​ന്ന​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി 80 സ്റ്റാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന് ഒ​മ്പ​ത് കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ചെ​ല​വ്.
നി​ല​വി​ലെ സ്റ്റാ​ൾ ഉ​ട​മ​ക​ളി​ൽ നി​ന്നും പു​തി​യ കെ​ട്ടി​ട​ത്തി​ൽ മു​റി അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ൻ​കൂ​റാ​യി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ശേ​ഖ​രി​ച്ചി​രു​ന്നു. ബാ​ക്കി തു​ക ആ​ലു​വ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ക്കാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്. സ്ഥ​ല​ത്തി​ന് മു​ഴു​വ​നാ​യി ആ​ധാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.
പ​ക​രം പാ​ർ​ക്ക് പ​ണ​യ​പ്പെ​ടു​ത്താ​മെ​ന്നാ​യ​പ്പോ​ൾ വ്യാ​പാ​രി​ക​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച ഒ​ന്ന​ര​ക്കോ​ടി അ​ട​യ്ക്ക​ണ​മെ​ന്നു ബാ​ങ്ക് വ്യ​വ​സ്ഥ വ​ച്ചു.
ന​ഗ​ര​സ​ഭ ഈ ​തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തോ​ടെ പ​ദ്ധ​തി വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​രി​ൽനി​ന്ന് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം കെയുആ​ർഡിഎ​ഫ്​സി​യെ സ​മീ​പി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ഏ​ബ്ര​ഹാം പ​റ​ഞ്ഞു.