ലോ​ട്ട​റി വി​ൽ​പ​ന നി​ല​ച്ച​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി ഒട്ടേറെപ്പേർ
Wednesday, March 25, 2020 11:16 PM IST
ആ​ലു​വ: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​ന​ത്തി​ൽ ജീ​വി​തം വ​ഴി​മു​ട്ടി ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ. ലോ​ട്ട​റി വി​ൽ​പ​ന പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ച​തോ​ടെ അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നു വ​ഴി​കാ​ണാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. കീ​ഴ്മാ​ട് കു​ട്ട​മ​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി ലോ​ട്ട​റി വി​റ്റു ജീ​വി​ക്കു​ന്ന കാ​ഴ്ച​യു​ടെ പ​രി​മി​തി​യു​ള്ള മൂ​ന്നാ​ർ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ ജീ​വി​തം വ​ഴി​മു​ട്ടി​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ്.
അ​ന്ധ​ത​യെ തോ​ൽ​പി​ച്ചു ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​എ​ഡ് പാ​സാ​യ ബാ​ല​മു​രു​ക​ൻ ത​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​ധ്യാ​പ​ക​ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ലോ​ട്ട​റി വി​ൽ​പ​ന​യി​ലേ​ക്കു ക​ട​ന്ന​ത്. കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു പ​ഠ​നം. ഇ​പ്പോ​ൾ കു​ന്നും​പു​റ​ത്ത് ഒ​റ്റ​യ്ക്കു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്നു. ലോ​ട്ട​റി വി​ൽ​പ​ന നി​ല​ച്ച​തോ​ടെ അ​ന്ന​ന്ന​ത്തെ ചെ​ല​വി​നു വ​ക ക​ണ്ടെ​ത്താ​ൻ ഈ ​നാ​ൽ​പ​ത്തി​നാ​ലു​കാ​ര​നു സാ​ധി​ക്കു​ന്നി​ല്ല. ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടെ​ന്നു ബാ​ല​മു​രു​ക​ൻ പ​റ​യു​ന്നു. മി​ക്ക ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രു​ടെ അ​വ​സ്ഥ​യും ഇ​താ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.