പ​റ​വൂ​രി​ലെ പ​നി​മ​ര​ണം കോ​വി​ഡ് മൂ​ല​മ​ല്ലെ​ന്നു സ്ഥി​രീ​ക​ര​ണം
Thursday, March 26, 2020 11:38 PM IST
പ​റ​വൂ​ർ: പ​നി ബാ​ധി​ച്ച് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് 19 ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്കേ​ക്ക​ര ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബാ​യി​രു​ന്ന പ​രേ​ത​നാ​യ സെ​യ്ത് മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ മ​ക​ൻ സാ​ദി​ഖ​ലി (45) യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വ​ട​ക്കേ​ക്ക​ര ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. പ​നി ബാ​ധി​ത​നാ​യി​രു​ന്ന സാ​ദി​ഖ​ലി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് മ​രി​ച്ച​ത്.​ നാ​ട്ടു​കാ​രി​ൽ ചി​ല​ർ കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച​തി​നെത്തുട​ർ​ന്നു സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പരിശോധനയിൽ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. മൃത
ദേഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​വും നടത്തിയിരു
ന്നു. ക​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്