കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​ക്ക​ളു​ടെ സ്വ​യം​ജാ​ഗ്ര​ത​യ്ക്ക് അ​ഭി​ന​ന്ദ​നം
Thursday, March 26, 2020 11:39 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രു​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റ് ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ ഫ്രാ​ന്‍​സി​ല്‍​നി​ന്നു വ​ന്ന ര​ണ്ടു യു​വാ​ക്ക​ള്‍, ത​ങ്ങ​ൾ എ​ത്തി​യ ദി​വ​സം മു​ത​ല്‍ ഒ​രു​മി​ച്ച് ഒ​രേ​വീ​ട്ടി​ല്‍ മ​റ്റാ​രു​മാ​യും ബ​ന്ധ​മി​ല്ലാ​തെ തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നു ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
പാ​രീ​സി​ല്‍ വ​ച്ചു കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു സം​ശ​യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ര​ണ്ടു പേ​രും സ്വ​യം ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യാ​യി​രു​ന്നു.
ഇ​വ​രി​ൽ​നി​ന്ന് ആ​ർ​ക്കും രോ​ഗം പ​ക​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ഇ​വ​ര്‍​ക്കു​പു​റ​മേ രോ​ഗം സ്ഥി​രീ​ക​രി​ച്ച 37 വ​യ​സു​ള്ള യു​വാ​വു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 36 പേ​രെ​യും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. അ​വ​രെ​യെ​ല്ലാം വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഏ​റ്റ​വും അ​ടു​ത്ത് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ നാ​ലു​പേ​ര്‍​ക്കു ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നു സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.