പ്ര​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Tuesday, April 7, 2020 12:02 AM IST
കൊ​ച്ചി: കോ​വി​ഡ് ക്ഷേ​മ​നി​ധി ധ​ന​സ​ഹാ​യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ല്‍​ര​ഹി​ത​രാ​യി ക​ഴി​യു​ന്ന കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു പ്ര​വാ​സി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി നി​ല​കൊ​ള്ളേ​ണ്ട സ​ര്‍​ക്കാ​ര്‍ എ​ന്നും അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് താ​ങ്ങും ത​ണ​ലു​മാ​യ​വ​രാ​ണ് പ്ര​വാ​സി​ക​ളെ​ന്നു മാ​ധ്യ​മ​ങ്ങ​ളി​ല്‍​കൂ​ടി പു​ക​ഴ്ത്തി പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ക്ഷേ​മ​നി​ധി ധ​ന​സ​ഹാ​യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഷി​ബു തെ​ക്കും​പു​റം പ​റ​ഞ്ഞു.