പൈ​നാ​പ്പി​ള്‍ ന​ല്‍​കി പോ​ലീ​സി​നു സ​ല്യൂ​ട്ട്
Tuesday, April 7, 2020 10:45 PM IST
കൊ​ച്ചി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ക​ലും രാ​ത്രി​യും സ്തു​ത്യ​ര്‍​ഹ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സ് സേ​ന​യ്ക്കു പൈ​നാ​പ്പി​ളു​ക​ള്‍ വി​ത​ര​ണം ചെ​യ്തു സ്നേ​ഹ​വും ആ​ദ​ര​വും അ​റി​യി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ സൗ​ത്ത്, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ സ്മാ​ര്‍​ട് സി​റ്റി, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു 'സ​ല്യൂ​ട്ട് ഔ​വ​ര്‍ ഹീ​റോ​സ്' എ​ന്ന പേ​രി​ല്‍ വ്യ​ത്യ​സ്ത​മാ​യ ആ​ദ​രം ഒ​രു​ക്കി​യ​ത്.
ഒ​ന്ന​ര ട​ണ്‍ പൈ​നാ​പ്പി​ളാ​ണു പോ​ലീ​സി​നു കൈ​മാ​റി​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പൂ​ങ്കു​ഴ​ലി​ക്കു ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 സി ​ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ഷ് കൊ​ളാ​രി​ക്ക​ല്‍ പൈ​നാ​പ്പി​ളു​ക​ള്‍ കൈ​മാ​റി. ചാ​വ​റ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ, ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ന്‍ സി. ​ഏ​ബ്ര​ഹാം, വി.​സി. ജെ​യിം​സ്, സി.​ജെ. ജെ​യിം​സ്, എം.​ജി. അ​ഗ​സ്റ്റി​ന്‍, കെ​ന്നി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​പ്പോ​ഴ​ത്തെ സ​ങ്കീ​ര്‍​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ലും പു​റ​ത്തും സേ​വ​നം ചെ​യ്യു​ന്ന ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നൊ​പ്പം കൊ​ടും​ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​കാ​നാ​ണു പ​രി​പാ​ടി സം​ഘ​ട​പ്പി​ച്ച​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.