വെ​ള്ള​ക്കെ​ട്ട്: എം​എ​ല്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, May 28, 2020 11:58 PM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. മ​നോ​ര​മ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​നും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം നീ​രൊ​ഴു​ക്ക് നി​ല​ച്ച കാ​ന പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന കേ​ബി​ളു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.
പ്ര​വൃ​ത്തി​ക​ള്‍ ഏ​കോ​പി​പ്പി​ക്കാ​ൻ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ രാ​ജേ​ഷി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ഡി. മാ​ര്‍​ട്ടി​നും പോ​ലീ​സ്, ജ​ല അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.