പൊ​തു​ഗ​താ​ഗ​തം: ഒ​രു ഡോ​റി​ലൂ​ടെ മാ​ത്രം പ്ര​വേ​ശ​നം
Friday, July 3, 2020 12:08 AM IST
കൊ​ച്ചി: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ഡ്രൈ​വ​ര്‍​മാ​രും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ക്ക​ണം. ക​ണ്ട​ക്ട​ര്‍​മാ​ര്‍ മാ​സ്‌​ക്, ഫെ​യി​സ് ഷീ​ള്‍​ഡ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്ക​ണം.
വാ​ഹ​ന​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്ക​ണം, സീ​റ്റി​ന് അ​നു​പാ​തി​ക​മാ​യ യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റു​ക, നി​ന്നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രെ ഒ​രു ഡോ​റി​ല്‍ കൂ​ടി മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ. പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ര​ണ്ടാ​മ​ത്തെ ഡോ​ർ ഉ​പ​യോ​ഗി​ക്ക​ണം. കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സ്, ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി കാ​ര്‍ എ​ന്നി​വ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ​യും യാ​ത്ര​ക്കാ​രെ​യും വേ​ര്‍​തി​രി​ക്കു​ന്ന മ​റ ഉ​ണ്ടാ​യി​രി​ക്ക​ണം. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.
ഈ ​നി​ബ​ന്ധ​ന​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ര്‍​മാ​രെ​യും ദു​ര​ന്ത നി​വാ​ര​ണ നി​മ​യ​പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ്, കാ​റു​ക​ള്‍, ഓ​ട്ടോ​റി​ക്ഷ​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ത്ത​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​നും സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നും പോ​ലീ​സ്, ആ​ര്‍​ടി​ഒ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.