ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, August 9, 2020 9:58 PM IST
കാ​ല​ടി: ന​ടു​വ​ട്ട​ത്ത് ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ന​ടു​വ​ട്ടം കു​ന്നി​ല​ങ്ങാ​ടി പ​ള്ളി​യാ​ന വീ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ നി​ഖി​ൽ (30) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ടു​വ​ട്ടം ക​വ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ മ​തി​ൽ കെ​ട്ടി​ലി​ലി​ടി​ച്ചാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​ത്. ത​ല​യ്ക്കും ന​ടു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: നി​ത്യ.