സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സാലറി കട്ടിംഗ് ; ക്ലാ​സ് ഫോ​ർ, ക്ലാ​സ് ത്രീ ​ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്ക​ണം
Monday, September 21, 2020 12:57 AM IST
കോ​ത​മം​ഗ​ലം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​റ് ദി​വ​സ​ത്തെ വേ​ത​നം പി​ടി​ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്നു ക്ലാ​സ് ഫോ​ർ, ക്ലാ​സ് ത്രീ ​ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​പ്പം നി​ൽ​ക്കു​ന്ന താ​ഴെ​ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം. സാ​ല​റി ക​ട്ടി​ങ്ങ് അ​വ​സാ​നി​ച്ചെ​ന്നു ക​രു​തി ഓ​ണ​ത്തി​ന് മു​ൻ​കൂ​ർ വാ​യ്പ്പ​യെ​ടു​ത്ത​വ​ർ ദു​രി​ത​ത്തി​ലാ​ണ്.

പി​എ​ഫ്, ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ്, തി​രി​ച്ച​ട​വു​ക​ൾ തു​ട​ങ്ങി​യ പി​ടി​ത്ത​ങ്ങ​ൾ​ക്കു ശേ​ഷം നാ​മ​മാ​ത്ര വേ​ത​നം പ​റ്റു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ഉ​ദാ​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. മ​ധു, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ഴ​യി​ൽ, സെ​ക്ര​ട്ട​റി അ​ജി കു​ര്യ​ൻ, ജി​ജി ജോ​സ​ഫ്, ജാ​ഫി എം. ​എ​ൽ​ദോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.