പ്ര​ണ​വ് വ​ധം: ര​ണ്ടാം പ്ര​തി കീ​ഴ​ട​ങ്ങി
Friday, September 25, 2020 12:49 AM IST
വൈ​പ്പി​ൻ: ചെ​റാ​യി ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​ണ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് തെ​ര​യു​ന്ന ര​ണ്ടാം പ്ര​തി ഇ​ന്ന​ലെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. അ​യ്യ​ന്പി​ള്ളി ചൂ​ള​ക്ക​പ്പ​റ​ന്പി​ൽ നാം​ദേ​വ് (19) ആ​ണ് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കീ​ട​ങ്ങി​യ​ത്. കോ​ട​തി വ​രാ​ന്ത​യി​ൽ വ​ച്ച് പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി അ​തി​നു​മു​ന്പാ​യി കോ​ട​തി​മു​റി​യി​ൽ പ്ര​വേ​ശി​ച്ചു.
കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ മു​ന​ന്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ഇ​ന്ന് കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തോ​ടെ നി​ല​വി​ൽ നാ​ലു പ്ര​തി​ക​ൾ ഉ​ള്ള ഈ ​കേ​സി​ൽ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കൂ​ടി​ക്ക​ഴി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ കേ​സി​ൽ പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​തെ മ​റ്റെ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ലൂ​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.​
പെ​ണ്‍​കു​ട്ടി അ​റി​യാ​തെ കൊ​ല​പാ​ത​ക സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി ചാ​റ്റിം​ഗി​ലൂ​ടെ പ്ര​ണ​വി​നെ പു​ല​ർ​ച്ചെ ബീ​ച്ചി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ഡി വ്യാ​ജ​മാ​ണോ എ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. വ്യാ​ജ പ്രൊ​ഫൈ​ൽ അ​ല്ലെ​ങ്കി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ൽ പെ​ണ്‍​കു​ട്ടി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന കേ​സാ​യ​തി​നാ​ലാ​ണ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.