മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി ന​ട​ന്ന​യാ​ൾ പി​ടി​യി​ൽ
Tuesday, October 20, 2020 12:32 AM IST
ആലു​വ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ വ്യാ​ജ ന​ന്പ​ർ​പ്ലേ​റ്റു​മാ​യി ക​റ​ങ്ങി ന​ട​ന്ന പ്ര​തി പി​ടി​യി​ൽ. വീ​ട്ടൂ​ർ മാ​മു​ട്ട​ത്ത് വീ​ട്ടി​ൽ സെ​ബി​ൻ (22) നെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ കാ​ലാ​മ്പൂ​ർ ഭാ​ഗ​ത്തു​വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ മോ​ട്ടോ​ർ​സൈ​ക്കി​ൾ കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ത​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.