പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Saturday, October 31, 2020 1:18 AM IST
മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് അ​ഞ്ചും​ക​വ​ല തീ​ണ്ടാ​ച്ചി​റ​യി​ൽ​നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. വ​ഴി​യ​രി​കി​ൽ കി​ട​ന്നി​രു​ന്ന പെ​രു​ന്പാ​ന്പ് ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പേ​ഴ​യ്ക്കാ​പ്പി​ള്ളി ഷാ​ജി സ്ഥ​ല​ത്തെ​ത്തി പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. 17 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന പെ​രു​ന്പാ​ന്പി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

മേ​ഖ​ല​യി​ൽ പെ​രു​ന്പാ​ന്പ് ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ത്തു നി​ന്നും പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​ത്.