ചി​ര​ട്ട​ക്ക​ട​വ് ജ​ന​മൈ​ത്രി ലി​ങ്ക് റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു
Monday, January 18, 2021 12:42 AM IST
പാവറട്ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ചി​ര​ട്ട​ക​ട​വ് ജ​ന​മൈ​ത്രി ലി​ങ്ക് റോ​ഡ് പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു.
360 മീ​റ്റ​ർ നീ​ള​വും മൂ​ന്ന് മീ​റ്റ​ർ വീ​തി​യു​മു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന് മു​ഖ്യ​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി വി​ഹി​ത​മാ​യി 10 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി എ​ട്ട് ല​ക്ഷ​വും ചേ​ർ​ന്നാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ​യാ​ണ് റോ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു ന​ൽ​കി​യ​ത്. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ന്ദി​നി വേ​ണു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​യാ​യി.
ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബെ​ന്നി ആ​ന്‍റ​ണി, കെ ​സി ജോ​സ്ഥ്, വാ​സ​ന്തി ആ​ന​ന്ദ്, കെ ​ടി മ​ജീ​ദ്, ധ​ന്യ സ​ന്തോ​ഷ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.