വാ​ക്കേ​റ്റ​ത്തി​നി​ടെ തൊ​ഴി​ലാ​ളി ത​ള​ർ​ന്നു​വീ​ണ് മ​രി​ച്ചു
Wednesday, January 20, 2021 2:27 AM IST
ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പം മ​ത്സ്യ​വി​ല്പ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി ത​ള​ർ​ന്നു​വീ​ണ് മ​രി​ച്ചു. ഒ​രു​മ​ന​യൂ​ർ മു​ത്ത​മാ​വ് പു​തു ഗോ​പി(63) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു​ശേ​ഷ​മാ​ണ് സം​ഭ​വം. മ​ത്സ്യം പ​ങ്കു​വ​ച്ച് വാ​ങ്ങി​യ​തി​നെ​ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നു. പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഗോ​പി ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ചാ​വ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: സ​ജീ​ഷ്, ഷീ​ബ, ഷി​ജി​ത്ത്.