പ​താ​ക​ദി​നം ആ​ച​രി​ച്ചു
Thursday, February 25, 2021 12:30 AM IST
തൃ​ശൂ​ർ: കെ.സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യയാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ൽ ബിജെപി ​ബൂ​ത്തുത​ല​ത്തി​ൽ പ​താ​കദി​നം ആ​ച​രി​ച്ചു. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളാ​യ ചേ​ല​ക്ക​ര, ചൂ​ണ്ട​ൽ, ചേ​ർ​പ്പ്, ആ​മ്പ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും യാ​ത്ര ക​ട​ന്നുപോ​വു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ്വീ​ക​ര​ണ സ്ഥ​ല​ത്തും കൊ​ടിതോ​ര​ണങ്ങ​ൾ​ കൊ​ണ്ട് വി​പു​ല​മാ​യ രീ​തി​യി​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ 600ൽപ​രം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​യാ​റെ​ടു​പ്പുയോ​ഗം പൂ​ർ​ത്തി​യാ​യെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.കെ. അ​നീ​ഷ്കു​മാ​ർ അ​റി​യി​ച്ചു.