പൂ​രം മു​ഴു​വ​ൻ കാ​ണ​ണോ... ചെ​റി​യൊ​രു സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ട​ല്ലോ...
Saturday, April 17, 2021 12:38 AM IST
തൃ​ശൂ​ർ: മൂ​ന്നു ദി​വ​സം മു​ൻ​പെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്കു സാ​ന്പി​ൾ തൊ​ട്ട് പ​ക​ൽ​പ്പൂരവും വെ​ടി​ക്കെ​ട്ടും ഉ​പ​ചാ​രം ചൊ​ല്ല​ലും വ​രെ കാ​ണ​ണ​മെ​ങ്കി​ൽ ര​ണ്ടുത​വ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ടു​ക്കേ​ണ്ടിവ​രും. കാ​ര​ണം മൂ​ന്നു ദി​വ​സ​മാ​ണ് ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാധുത.
മൂ​ന്നു ദി​വ​സം മു​ന്പെടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കേ പൂ​ര​ന​ഗ​രി​യി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​ എന്നാ​ണ് പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട്, ച​മ​യ​പ്ര​ദ​ർ​ശ​നം, തൃ​ശൂ​ർ പൂ​രം എ​ന്നി​വ കാ​ണു​ന്ന​തി​ന് സാ​ന്പി​ളി​ന്‍റെ ദി​വ​സ​മെ​ടു​ത്ത ഒ​രു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കും. എ​ന്നാ​ൽ നാ​ലാംനാ​ളി​ൽ പൂ​രം ന​ട​ക്കു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് പ​റ​യു​ക​യാ​ണെ​ങ്കി​ൽ വേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു​വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.ചെ​റു​പൂ​രം ദി​വ​സം ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.