വാ​യ​ന​ക്കാ​രെ വ​ര​വേ​ൽ​ക്കാ​ൻ ചി​ത്ര​ങ്ങ​ളൊരുങ്ങി...
Friday, April 23, 2021 12:16 AM IST
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ഗ്ര​ന്ഥ​ശാ​ല​യി​ലെ​ത്തു​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​തു പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം ചി​ത്ര​ങ്ങ​ളും ചേ​ർ​ന്നാ​ണ്. ആ​ർ​ട്ടി​സ്റ്റ് മോ​ഹ​ന​ൻ, ഫോ​ട്ടോ മ്യൂ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ളി​ക്ക​ൽ, കെ.​കെ. സോ​ജ, വി.​ആ​ർ. സു​രേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, ടി.​എ​സ്. ന​സീ​മ, ര​ഞ്ജി​ത്ത് മാ​ധ​വ​ൻ, സോ​ന സു​രേ​ഷ്, ടി.​ജി. വി​മ​ൽ, സി​ൽ​ജ മോ​ഹ​നം, ആ​ന​ന്ദ് വി.​സു​നി​ൽ, പി​ങ്കി സു​രേ​ന്ദ്ര​ൻ, കാ​വ്യ, പി.​വി. ര​ജീ​ഷ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
സി​ൽ​ജ മോ​ഹ​നം വ​ര​ച്ച മാ​ധ​വി​ക്കു​ട്ടി​യു​ടെ ചി​ത്ര​വും ആ​ർ​ട്ടി​സ്റ്റ് ശ്രീ​കു​മാ​ർ വ​ര​ച്ച ബ​ഷീ​റി​ന്‍റെ ചി​ത്ര​വും ഗ്ര​ന്ഥ​ശാ​ല​യെ ചി​ത്ര​സ​ന്പ​ന്ന​മാ​ക്കു​ന്നു. കൊ​ട​ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു ചി​ത്ര​ങ്ങ​ളും ഗ്യാ​ല​റി​യി​ൽ ഉ​ണ്ട്. കൊ​ട​ക​ര​യി​ലെ കും​ഭാ​ര കോ​ള​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളാ​ണ് ആ​ർ​ട്ടി​സ്റ്റ് മോ​ഹ​ന​ൻ, ര​ഞ്ജി​ത് മാ​ധ​വ​ൻ എ​ന്നി​വ​രു​ടേ​ത്. കൊ​ട​ക​ര ടൗ​ണി​ന്‍റെ നേ​ർ​രേ​ഖാ ചി​ത്ര​മാ​ണു വി.​ആ​ർ. സു​രേ​ന്ദ്ര​ന്‍റേ​ത്. ഫോ​റ​ക്സ് ഷീ​റ്റി​ൽ പ്രൊ​ജ​ക്ട് ചെ​യ്തു നി​ൽ​ക്കു​ന്ന ശ്രീ​ബു​ദ്ധ​ന്‍റെ ചി​ത്ര​മാ​ണു പി​ങ്കി​യും കാ​വ്യ​യും ചേ​ർ​ന്നു ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​മാ​ണു ന​സീ​മ ടീ​ച്ച​ർ വ​ർ​ണ​ങ്ങ​ളാ​ൽ ചാ​ലി​ച്ച് ആ​ർ​ട്ട് ഗാ​ല​റി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. ആ​ന​ന്ദ് വി. ​സു​നി​ൽ ഓ​യി​ൽ പെ​യി​ന്‍റി​ൽ ത​യാ​റാ​ക്കി​യ പ്ര​കൃ​തി ദൃ​ശ്യ​വും സോ​ന സു​രേ​ഷി​ന്‍റെ ചു​മ​ർ​ചി​ത്ര​വും ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ര​ച്ച അ​ബ്സ്ട്രാ​ക്ട് ചി​ത്ര​വും ടി.​ജി. വി​മ​ലി​ന്‍റെ പാ​ര​ന്പ​ര്യ രേ​ഖാ​ചി​ത്ര​വും കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.
ഗ്ര​ന്ഥ​ശാ​ല​യെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ർ​ട്ട് ഗാ​ല​റി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു ലൈ​ബ്രേ​റി​യ​ൻ ജ​യ​ൻ അ​വ​ണൂ​ർ പ​റ​ഞ്ഞു. വാ​യ​ന​ക്കാ​ർ​ക്കും ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കും ചി​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ആ​ർ​ട്ടി​സ്റ്റു​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ വേ​ദി​യൊ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.