ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തിൽ ഉൗട്ടുതിരുനാൾ നാളെ
Monday, May 10, 2021 12:56 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ.​ഷി​ബി​ൻ കൂ​ളി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ഊ​ട്ടു നേ​ർ​ച്ച ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ​യാ​ണു ന​ട​ത്തു​ക.
കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റെെനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഊ​ട്ടു​തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ടു​ക​യെ​ന്ന് റെ​ക്ട​ർ ഫാ.​ ബി​നു മു​ക്ക​ത്ത്, സ​ഹ​വി​കാ​രി ഫാ.​ സി​ബി​ൻ ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും വി​ശ്വാ​സി​ക​ൾ​ക്കു പ​ള്ളി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.