കൈപ്പറന്പിൽ 24 അന്യസംസ്ഥാന തൊഴിലാളികൾക്കു കോവിഡ്
Monday, May 31, 2021 12:36 AM IST
കൈ​പ്പ​റ​ന്പ് : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേശ​ങ്ങ​ളും പാ​ലി​ക്കാ​തി​രു​ന്ന 24 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ഴു​വ​ൻപേ​രും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്.

കൈ​പ്പ​റ​ന്പി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​രെ​യും കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഡി​സിസിയി​ലേ​ക്കു മാ​റ്റി. കൈ​പ്പ​റ​ന്പി​ലെ ഒ​രു തൊ​ഴി​ലാ​ളി ഏ​ജ​ന്‍റി​ന്‍റെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ.​ കു​ട്ടി​ക​ള​ട​ക്കം കു​ടു​ംബ​മാ​യി ഒ​രു വീ​ട്ടി​ലെ വ്യത്​സ്ത മു​റി​യി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​പ്പോ​ൾ ഇ​വ​രോ​ടു വീ​ട്ടി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്കിവേ​ണ്ട ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ സ​ർ​ക്കാ​ർ മു​ഖേ​ന​യും ആ​ർആ​ർ​ടി​മാ​ർ മു​ഖേ​ന​യും എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ല​പ്പോ​ഴും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തു നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു.

മീ​ൻ​പി​ടി​ക്കാ​നും കു​ള​ത്തിൽ കു​ളി​ക്കു​വാ​നു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തു ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​ആ​ർ​ടി​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ പോ​ലീ​സും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രും പ​ല​ത​വ​ണ സ്ഥ​ല​ത്തെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യു​ണ്ടാ​യി. അ​സു​ഖ​ത്തെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ 28 പേ​രി​ൽ 24 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള വ​രെ ഡി​സി​സിയി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
വീട്ടുടമസ്ഥന്‍റെ പ്രൈമറി കോ ണ്ടാക്ടിലാണ് തൊഴിലാളികൾ പോസിറ്റീവായത്. വീട്ടുടമസ്ഥൻ ഇന്നലെ മരണപ്പെട്ടിരുന്നു.