കോ​വി​ഡ് രോ​ഗി ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി
Friday, June 11, 2021 10:33 PM IST
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. അ​ടാ​ട്ട് ഉ​ട​ല​ക്കാ​വ് അ​മ്മ​ന​ത്ത് സ​ത്യ​ന്‍റെ ഭാ​ര്യ ശോ​ഭ(45) യാണ് മ​രി​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് പ​ത്തു ദി​വ​സ​ത്തോ​ള​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ടു​ത്ത ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വൈ​ദ്യു​തി പോ​യ സ​മ​യ​ത്തു സി​ലി​ണ്ട​ർ മാ​റ്റി​യ​പ്പോ​ൾ ഓ​ക്സി​ജ​ൻ ഇ​ല്ലാ​ത്ത​തു ഘ​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ അ​വ​ർ മ​രി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം കോവി​ഡ് പ്രോ​ട്ടോ​കോ​ളോ​ടെ കു​രി​യ​ച്ചി​റ​യി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ഉ​ട​ല​ക്കാ​വ് സെ​ന്‍റ​റി​ൽ ആശാരിപ്പണി ചെ​യ്യുന്നയാളാ​ണ് സ​ത്യ​ൻ. മക്കൾ: ലാ​ൽ​കൃ​ഷ്ണ, സ്വാ​തി​കൃ​ഷ്ണ.

സം​ഭ​വ​ത്തി​ൽ ശോ​ഭ​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.