ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു: ബി​ജെ​പി
Sunday, July 25, 2021 1:25 AM IST
തൃ​ശൂ​ർ: ഗ​ർ​ഭാ​വ​സ്ഥ​യി​ൽ മ​രു​ന്ന് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​വ​ജാ​തശി​ശു തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ 13നു രാ​ത്രി ഏ​ഴി​നാ​ണ് എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ കു​ന്നം​കു​ളം പോ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി ഗ​ർ​ഭഛി​ദ്ര​ത്തി​നു മ​രു​ന്ന് ക​ഴി​ച്ച് അ​വ​ശനി​ല​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് യു​വ​തി ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക​യും രാ​ത്രി 11 മ​ണി​യോ​ടെ കു​ഞ്ഞ് മ​രി​ക്കു​ക​യും ചെ​യ്തു. ഗ​ർ​ഭഛിദ്ര​ത്തി​നു മ​രു​ന്ന് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ട​തെ​ന്ന​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജിലെ ഡോ​ക്ട​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും കു​ഞ്ഞിന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല.
ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കു​ന്നം​കു​ളം പോ​ലീ​സ് അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെടു​ത്തെ​ങ്കി​ലും സംഭവ​ത്തി​ൽ നാ​ളി​തു​വ​രെ ആ​രെ​യും പ്ര​തി​യാ​ക്കാ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ ത​യാ​റാ​വാ​തെ പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.
സി​പി​എം നേ​തൃ​ത്വ​മാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കു​വാ​നും നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​വാ​നും പോ​ലീ​സു​മാ​യി ഒ​ത്തു​ക​ളി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്കു​മാ​ർ പ​റ​ഞ്ഞു. നി​യ​മം ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്താ​നും കോ​ട​തി​യെ സ​മീ​പി​ക്കാ​നും ബി​ജെ​പി ത​യാ​റാ​വു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.