കി​ഴ​ക്കേ​ന​ട​യി​ൽ സ്ഥാ​പി​ച്ച വി​ള​ക്കു​കാ​ലു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം
Friday, July 30, 2021 12:12 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര കി​ഴ​ക്കേ ഗോ​പു​ര ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ഴ​ക്കേ ന​ട​യി​ൽ സ്ഥാ​പി​ച്ച വി​ള​ക്കു​കാ​ലു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം. വി​ള​ക്കു​ക​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​യ്ക്ക​ൽ വ​ച്ച​ത് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പൊ​ തു​ജ​ന​ങ്ങ​ളു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം.
കി​ഴ​ക്കേ ന​ട​യി​ലു​ള്ള വ​ഴി വി​

ള​ക്കു​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​പു​ര ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്ത ഐ​സി​എ​ൽ ഗ്രൂ​പ്പ് കി​ഴ​ക്കേ ന​ട​യി​ൽ വി​ള​ക്കു​കാ​ലു​ക​ൾ സ്ഥാ​പി​ക്കാ​നും മു​ൻ​കൈ എ​ടു​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ച് ഐ​സി​എ​ൽ ഗ്രൂ​പ്പു​മാ​യി ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ഴ​ക്കേ ന​ട​യി​ലെ വി​ള​ക്കു​കാ​ലു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ അ​റി​യി​ച്ചു.