കാ​ട്ടാ​ന​ശ​ല്യ​മു​ള്ള മു​പ്ലി​യി​ൽ സ്വ​ന്തം ചെ​ല​വി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പു​ന​ഃസ്ഥാ​പി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം
Wednesday, September 15, 2021 12:42 AM IST
മ​റ്റ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര​ഗ്രാ​മ​മാ​യ മു​പ്ലി പ്ര​ദേ​ശ​ത്ത് കേ​ടു​വ​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​നഃ സ്ഥാ​പി​ച്ചു.

തേ​ക്കു തോ​ട്ട​ത്തി​ന്‍റെ അ​തി​ർ​ത്തി മു​ത​ൽ മു​പ്ലി ക​പ്പേ​ള​വ​രെ​യു​ള്ള റോ​ഡി​ലെ തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ സ്വ​ന്തം ചെ​ല​വി​ൽ മാ​റി​യി​ട്ട​ത്. മു​പ്ലി​ക്കു സ​മീ​പം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക‌ു മു​ന്പ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി പീ​താം​ബ​ര​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ന്തം ചെ​ല​വി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റോ പ​റ​ഞ്ഞു.

13 എ​ൽഇ​ഡി ബ​ൾ​ബു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗം വാ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു പ​രി​പാ​ല​ന ജീ​വ​ന​ക്കാ​രാ​യ ഗോ​പ​കു​മാ​ർ, ഷാ​ജു, മ​സൂ​ദ്, നാ​ട്ടു​കാ​ര​നാ​യ ജോ​ർ​ജ് കൂ​നാം​പു​റം എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ല​ക്ടി​ക് പോ​സ്റ്റു​ക​ളി​ലെ ബ​ൾ​ബു​ക​ൾ മാ​റ്റി​യി​ട്ട​ത്.