ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു പു​തി​യ ര​ണ്ട് സ്പെ​ഷൽ ക്ലിനി​ക്കു​ക​ൾ കൂ​ടി
Wednesday, September 15, 2021 12:47 AM IST
തൃ​ശൂ​ർ: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പു​തി​യ സ്പെ​ഷൽ ക്ലി​നി​ക്കു​ക​ൾകൂ​ടി ആ​രം​ഭി​ച്ചു. സ​ന്ധി​രോ​ഗ ചി​കി​ത്സ​യ്ക്കും ഉ​ദ​ര​രോ​ഗ ചി​കി​ത്സ​യ്ക്കു​മു​ള്ള ക്ലിനി​ക്കു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.
പൂ​ത്തോ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച ക്ലി​നി​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​വി. വ​ല്ല​ഭ​ൻ നി​ർ​വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ന്ധി​രോ​ഗ സ്പെ​ഷ​ൽ ക്ലി​നി​ക്ക് വ്യാ​ഴാ​ഴ്ച​ക​ളി​ലും ഉ​ദ​ര​രോ​ഗ സ്പെ​ഷൽ ക്ലി​നി​ക് വെ​ള്ളി​യാ​ഴ്ച​ക​ളി​ലു​മാ​യിരിക്കും.

ആശുപത്രി പ്രവർത്തനങ്ങളിൽ തടസമില്ലെന്നു ഡോ. ബിന്ദു
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം സൂ​പ്ര​ണ്ട് നി​ല​വി​ൽ ഇ​ല്ലെ​ങ്കി​ലും കി​ഴ​ക്കും​പാ​ട്ടു​ക​രി​യി​ലെ പ​ഴ​യ ആ​ശു​പ​ത്രി​യി​ലും പൂ​ത്തോ​ളി​ലെ പു​തി​യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യും ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ​യാ​ണു മു​ന്നോ​ട്ടുപോ​കു​ന്ന​തെ​ന്നു സൂ​പ്ര​ണ്ടി​ന്‍റെ താ​ത്കാലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​കെ.​കെ. ബി​ന്ദു പ​റ​ഞ്ഞു.
സു​പ്ര​ണ്ട് ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ രോ​ഗി​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കാ​തെ പോ​ക​രു​ത് എ​ന്ന നി​ർ​ബ​ന്ധ​ത്താ​ലാ​ണ് അ​ധി​ക ചു​മ​ത​ല ന​ൽ​കി ത​ന്നെ അ​യ്യ​ന്തോ​ൾ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ നി​ന്ന് ജി​ല്ലാ ആ​ശു​പത്രി​യി​ലേ​ക്കു നി​യമി​ച്ച​ത്. അ​യ്യ​ന്തോ​ൾ ഡി​സ്പെ​ൻ​സ​റി​യു​ടെ ചുമത​ല മ​റ്റൊ​രു സീ​നി​യ​ർ ഡോ​ക്ട​ർ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
തൃ​ശൂ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ഒ​രു​മാ​സ​മാ​യി സൂ​പ്ര​ണ്ടി​ന്‍റെ പോ​സ്റ്റ് ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളംതെ​റ്റി​യെ​ന്ന ദീ​പി​ക​യി​ലെ വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.