രൂ​പ​പ്പെ​ടേ​ണ്ട​തു ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും എ​തി​രാ​യ സ​മ​രം: എ. വി​ജ​യ​രാ​ഘ​വ​ൻ
Friday, September 24, 2021 12:49 AM IST
തൃ​ശൂ​ർ: ഇ​ന്ത്യ​യി​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു ബി​ജെ​പി​യു​ടെ തീ​വെ​ട്ടി​ക്കൊ​ള്ള​ക്കെ​തി​രെ​യും അ​തി​നെ എ​തി​ർ​ക്കാ​ത്ത കോ​ണ്‍​ഗ്ര​സി​നെ​തി​രെ​യു​മു​ള്ള സ​മ​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ വി​ജ​യ​രാ​ഘ​വ​ൻ.
ജ​ന​ങ്ങ​ളി​ലേ​ക്കു കൂ​ടു​ത​ൽ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും സി​പി​എം കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തോ​ ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​വി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽനി​ന്ന് ചെ​ട്ടി​യ​ങ്ങാ​ടി​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലേ​ക്കു പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വു​മു​ണ്ടാ​യി.
സി​പി​എം ജി​ല്ല ക​മ്മി​റ്റി ഫേ സ് ബു​ക്ക് പേ​ജി​ലും യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​യി.