ത​ക​ർ​ന്ന ബ​ണ്ട് കെ​ട്ടി; വെ​ള്ള​ക്കെ​ട്ടൊ​ഴി​യു​ന്നി​ല്ല
Friday, October 22, 2021 12:30 AM IST
പ​ടി​യൂ​ർ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പൊ​ട്ടി​യ കെ​എ​ൽ​ഡി​സി ക​നാ​ലി​ന്‍റെ വ​ട​ക്കേ ബ​ണ്ടു താ​ത്കാ​ലി​ക​മാ​യി കെ​ട്ടി പു​നഃ​സ്ഥാ​പി​ച്ചു. ഇ​തോ​ടെ പ​ടി​യൂ​ർ, കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 50 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ, ബ​ണ്ട് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലും കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​വും​വ​ള​വ്, മ​ധു​രം​പി​ള്ളി, തേ​ക്കും​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്.

സ്ഥി​രം കൃ​ഷി​യി​റ​ക്കാ​റു​ള്ള കാ​ട്ടൂ​ർ തെ​ക്കും​പാ​ടം പാ​ട​ശേ​ഖ​ര​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പ​ടി​യൂ​ർ-​കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കോ​ത​റ പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തു ക​നാ​ലി​ന്‍റെ കാ​ട്ടൂ​ർ തെ​ക്കും​പാ​ടം ഭാ​ഗ​ത്തേ​ക്കു​ള്ള വ​ട​ക്കേ ബ​ണ്ടാ​ണു പൊ​ട്ടി​യ​ത്. പ​ഴ​യ കോ​ത​റ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പ് സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു നേ​ര​ത്തെ ഉ​യ​ര​ക്കു​റ​വു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു​കൂ​ടെ​യാ​ണു 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ബ​ണ്ടു ത​ക​ർ​ന്നു വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി​യ​ത്. കാ​ക്കാ​ത്തി​രു​ത്തി മേ​ഖ​ല​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്.