പു​തു ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​യി മേ​ലൂ​രി​ലെ കൊ​ച്ചുമി​ടു​ക്കി
Thursday, October 28, 2021 1:04 AM IST
മേ​ലൂ​ർ:​ പു​തുത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​യി മേ​ലൂ​രി​ലെ കൊ​ച്ചുമി​ടു​ക്കി.​ മേ​ലൂ​ർ പാ​ല​മു​റി ഇ​ട​ശേ​രി ജോ​ഷി ജി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​യ്ന റോ​സാ​ണ് യാ​ച​ക​ർ​ക്ക് ഒ​രു നേ​ര​ത്തെ ആ​ഹാ​ര​വു​മാ​യെ​ത്തി​യ​ത്. ​
ഇ​ന്ത്യ​ൻ ആ​ർ​മി​യെ സ്നേ​ഹി​ക്കു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ആ​ർ​മി ലൈ​വ് കേ​ര​ള​യു​ടെ’ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ യാ​ച​ക​ർ​ക്ക് അ​ന്നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. കൂ​ട്ടു​കാ​രി​യാ​യ മ​ഠ​ത്തി​പ​റ​ന്പി​ൽ സ​ത്യ​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​ൾ സേ​തു ല​ക്ഷ്മി​യും സ​ഹാ​യ​ത്തി​നെ​ത്തി.​ ചാ​ല​ക്കു​ടി കാ​ർ​മ​ൽ സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ്‌​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് അ​യ്ന റോ​സ്.​അ​ന്ന റോ​സാ​ണ് സ​ഹോ​ദ​രി.