മു​ടി​ക്കോ​ട് വാ​ഹ​നാ​പ​ക​ടം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Monday, November 29, 2021 11:12 PM IST
മു​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മു​ടി​ക്കോ​ട് സെ​ന്‍റ​റി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൂ​വ​ൻ​ചി​റ സ്വ​ദേ​ശി ജി​ജു വ​ർ​ഗീ​സ് (42) മ​രി​ച്ചു.

പ​ട്ടി​ക്കാ​ടു​നി​ന്നും തൃ​ശൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​രേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു.

അ​റി​യ​പ്പെ​ടു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റും വീ​ഡി​യോ​ഗ്രാ​ഫ​റു​മാ​യി​രു​ന്നു ജി​ജു. തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​നി​ൽ വി​ഷ്വ​ൽ എ​ഡി​റ്റ​റാ​യി​രി​ക്കെ ഒ​ട്ടേ​റെ ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്കും​വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​മു​ണ്ട്. പ​ട്ടി​ക്കാ​ട് - പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ലെ ഫ​സ്റ്റ്‌​ലൈ​ൻ സ്റ്റു​ഡി​യോ ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ ജി​ജു, പി​ആ​ർ​ഡി​യു​ടെ വീ​ഡി​യോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു ചു​വ​ന്ന​മ​ണ്ണ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പൂ​വ​ൻ​ചി​റ കാ​ര​മ​ല​യി​ൽ വ​ർ​ഗീ​സി​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​നാ​ണ്. ഇ​സാ​ഫ് ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന​റ്റാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ആ​ൻ മ​രി​യ, ആ​ൻ​ഡ്രി​യ.