പ​റ​വ​ട്ടാ​നി സ്വ​ദേ​ശി ഫ്രാ​ൻ​സി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ര​ിച്ചു
Wednesday, January 19, 2022 10:51 PM IST
തൃ​ശൂ​ർ: ഫ്രാ​ൻ​സി​ലെ മാ​ർ​സെ​ലെ​യി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ പ​റ​വ​ട്ടാ​നി പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ലെ ശ്രീ​ഹ​രി​യി​ൽ ഹ​രീ​ഷ് (41) മരിച്ചു.

പാ​രീ​സ് ആ​സ്ഥാ​ന​മാ​യ ഐ​ഡി​മി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തുവ​രി​ക​യായിരുന്നു. വ​ട​ക്കാ​ഞ്ചേ​രി ശ്രീവ്യാ​സ എ​ൻ​എ​സ്എ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​രി​ദാ​സ​ൻ പി​ള്ള​യു​ടെ​യും തൃ​ശൂ​ർ വി​മ​ല കോ​ള​ജ് റി​ട്ട​. ഹി​ന്ദി വ​കു​പ്പു മേ​ധാ​വി ഡോ. ​ജ​യ​ശ്രീ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ബ്രീ​ഡ കോം​യ​ൻ​സ്. മ​ക്ക​ൾ: ലി​യം, മാ​യ.