പാ​വ​റ​ട്ടി - ചാ​വ​ക്കാ​ട് റോ​ഡി​ൽ ഗതാഗതനിയന്ത്രണം
Thursday, January 20, 2022 12:49 AM IST
പാ​വ​റ​ട്ടി: ചാ​വ​ക്കാ​ട് റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ടാ​റി​ംഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ബ​സ്, ലോ​റി തു​ട​ങ്ങി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ താ​ൽ​കാ​ലി​ക​മാ​യി തി​രി​ച്ചു​വി​ട്ടു.

പാ​വ​റ​ട്ടി​യി​ൽ നി​ന്നും പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​രു​ത​യൂ​ർ - ച​ക്കം​ക​ണ്ടം വ​ഴി ചാ​വ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​മാ​ബ​സാ​റി​ൽനി​ന്നും തി​രി​ഞ്ഞ് പാ​ലു​വാ​യ് റോ​ഡ് വ​ഴി പാ​വ​റ​ട്ടി​യി​ൽ എ​ത്ത​ണം.

പു​തി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന ബെ​സു​ക​ൾ പാ​വ​റ​ട്ടി സ്റ്റാ​ന്‍റി​ൽ ക​യ​റു​ന്നി​ല്ല.

ഇ​തു മൂ​ലം പാ​വ​റ​ട്ടി സെ​ന്‍റ​റി​ൽ ഗ​താ​ഗ​തക്കുരു​ക്കി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.