മീ​ൻ​കു​ളം നി​ർ​മി​ക്കാ​നെ​ന്ന പേ​രി​ൽ ക​ളി​മ​ണ്‍ ഖ​ന​നം
Friday, May 6, 2022 1:03 AM IST
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടാ​ല ഏ​ദ​ൻ ഗാ​ർ​ഡ​ൻ​സി​നു സ​മീ​പം മീ​ൻ​കു​ളം നി​ർ​മി​ക്കാ​നെ​ന്ന പേ​രി​ൽ ക​ളി​മ​ണ്‍ ഖ​ന​നം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തു ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. വ​ൻ​തോ​തി​ലു​ള്ള ഖ​ന​നം മൂ​ലം തൊ​ട്ട​ടു​ത്ത ജ​ന​വാ​സ മേ​ഖ​ല​യാ​യ ഏ​ദ​ൻ ഗാ​ർ​ഡ​നി​ലെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി​വ​ര​ളു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ബ​ന്ധ​പ്പെ​ട്ട​വ​രെ പ​രാ​തി നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടും ക​ളി മ​ണ്ണെ​ടു​ക്കു​ന്ന​തു നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. ഇ​വി​ടെ മീ​ൻ​കു​ളം നി​ർ​മി​ക്കു​ന്ന​തി​നു ഖ​ന​ന അ​നു​മ​തി​ക്കാ​യി ജി​യോ​ള​ജി വ​കു​പ്പി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ മ​റ​വി​ലാ​ണു വ​ൻ​തോ​തി​ൽ ക​ളി​മ​ണ്ണ് എ​ടു​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് എ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ന്പും ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ ക​ളി​മ​ണ്‍ ഖ​ന​നം ഇ​വി​ടെ ന​ട​ന്നി​രു​ന്നു.

വേ​ന​ലി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള​ള ക്ഷാ​മ​വും മ​ഴ​ക്കാ​ല​ത്തു പ്ര​ള​യ സ​മാ​ന​മാ​യ വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി ആ​ഘാ​ത​ത്തി​ന് ഇ​ട​വ​രു​ത്തു​ന്ന അ​ന​ധി​കൃ​ത ക​ളി​മ​ണ്‍ ഖ​ന​ന​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്തോ പോ​ലീ​സോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തേ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ സി.​എ​സ്. ശ്രീ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.