ഒ​ല്ലൂ​ർ മേ​രി​മാ​ത പ​ള്ളി​യി​ൽ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്കം
Friday, May 6, 2022 1:03 AM IST
ഒ​ല്ലൂ​ർ: മേ​രി​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ​യും ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലു​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ളെ രാ​വി​ലെ 7.15 നു ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​നാ​കും. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പ്, കി​രീ​ടം എ​ഴു​ന്ന​ള്ളി​ക്കും. 10നു ​കു​ർ​ബാ​ന​യ്ക്കും ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ച​ട​ങ്ങു​ക​ൾ​ക്കും വികാരി ജനറാൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര കാ​ർ​മി​ക​നാ​കും. രാ​ത്രി 10ന് ​കീ​രി​ടം അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റാ​ഫേ​ൽ മു​ത്തി​പ്പീടി​ക മു​ഖ്യ​കാ​ർ​മി​ക​നാകും. ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠം സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​നു കു​ർ​ബാ​ന, തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15നു ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള കു​ർ​ബാ​നയുണ്ടാകുമെന്നു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ, ഫ്രാ​ൻ​സി​സ് മൊ​യ​ല​ൻ, സി.​പി. പോ​ളി, പോ​ൾ വാ​ഴ​ക്കാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.