സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ കി​ന്‍റ​ർ ലിം​ഗ്വ സ​മ്മ​ർ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Tuesday, May 17, 2022 12:27 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി(​യു​കെ)​സ​ഹ​ക​രി​ച്ച്സ്കൂ​ൾ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കി​ൻ​ഡ​ർ ലിം​ഗ്വ സ​ഹൃ​ദ​യ2022​എ​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​ന ക​ള​രി ആ​രം​ഭി​ച്ചു.
കേം​ബ്രി​ഡ്ജ് ഇം​ഗ്ലീ​ഷ് യ​ംഗ് ലേ​ണേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന കി​ൻ​ഡ​ർ ലിം​ഗ്വ​യി​ൽ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും മൂ​ന്നാം ക്ലാ​സ് മു​ത​ൽ ആ​റാം ക്ലാ​സു​വ​രെ​യു​ള്ള40​ കു​ട്ടി​ക​ളെ​യാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.​
കു​ട്ടി​ക​ളു​ടെ ഈ ​വേ​ന​ല​വ​ധി ര​സ​ക​ര​മാ​യ പാ​ഠ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് ഭാ​ഷ അ​നാ​യാ​സേ​ന കൈ​കാ​ര്യം ചെ​യ്യാ​നും, അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വാ​യ​ത്ത​മാ​ക്കാ​നു​മു​ള്ള അ​വ​സ​രം കൂ​ടി​യാ​ക്കി മാ​റ്റു​ക​യാ​ണ് കി​ൻ​ഡ​ർ ലിം​ഗ്വ​യു​ടെ ല​ക്ഷ്യം. 20​ന് അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി പി​ന്നീ​ട് പ​രീ​ക്ഷ​യെ​ഴു​തു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേം​ബ്രി​ഡ്ജ് യാ​ഗ് ലേ​ർ​ണേ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.
സ​ഹൃ​ദ​യ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​യ് നാ​ലി​ന് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​നി​ൽ രാ​ജ് ജെ. ​കി​ൻ​ഡ​ർ ലിം​ഗ്വ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു​പോ​ൾ ഉൗ​ക്ക​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​എം.​ജെ. റാ​ണി, ഡോ. ​കെ.എൽ. ജോ​യ്, കേം​ബ്രി​ഡ്ജ് സെ​ന്‍റ​ർ എ​ക്സാം മാ​നേ​ജ​ർ മി​സ് ഗീ​തു ജോ​സി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​മ്മ​ർ ക്യാ​ന്പ് ക​ണ്‍​വീ​ന​റാ​യ മ​രി​യ ജോ​ഷി​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കൃ​ത എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​ർ ആ​യി കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജാ​ണ് സ​ഹൃ​ദ​യ കോ​ളജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്.